video
play-sharp-fill

കുമരകം ഗവൺമെന്റ് പഞ്ചായത്ത് എൽ പി സ്കൂളിൽ വാർഷികാഘോഷം നടത്തി: കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിന്ദു വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു

കുമരകം ഗവൺമെന്റ് പഞ്ചായത്ത് എൽ പി സ്കൂളിൽ വാർഷികാഘോഷം നടത്തി: കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിന്ദു വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു

Spread the love

കുമരകം :ഗവൺമെന്റ് പഞ്ചായത്ത് എൽ പി സ്ക്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിന്ദു വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.ഇതോടനുബന്ധിച്ച് നടന്ന പ്രതിഭകളെ ആദരിക്കൽ ചടങ്ങിൽ കലോത്സവം,

ശാസ്ത്രോത്സവം എന്നിവയിലെ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് കുമരകം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ സുരേഷ് ട്രോഫികൾ വിതരണം ചെയ്തു. മികച്ച വിദ്യാർഥികൾക്കുള്ള എൻഡോവ്മെൻ്റ് സ്കോളർഷിപ്പ്, മെമൻ്റോ വിതരണം കുമരകം

വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സുനിൽ നിർവഹിച്ചു. റയിൻബോ ടാലൻ്റ് സേർച്ച് സ്കോളർഷിപ്പ് വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡും വാർഡ് അംഗം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.എസ് അനീഷ് വിതരണം ചെയ്തു. ഏറ്റവും മികച്ച ഔട്ട് ഗോയിംഗ് വിദ്യാർഥിക്ക് പൂർവ വിദ്യാർഥിയും റിട്ട. ഹെഡ്മിസ്ട്രസ്സുമായ അമ്മിണി എൻ.ആർ ഏർപ്പെടുത്തിയ മാതൃഭാഷാ

പുരസ്ക്കാരം നാലാം ക്ലാസ്സ് വിദ്യാർഥിനി ആരാധ്യ മധുവിന് നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് കുമാർ ബി, പി റ്റി എ പ്രസിഡൻ്റ് ജ്യോതിലാൽ, സ്റ്റാഫ് സെക്രട്ടറി ആന്റണി ഡി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.