പഞ്ചായത്തിന് ഫണ്ടില്ല: റോഡിലെ കുഴിയടച്ച് മെമ്പറുടെ പോക്കറ്റ് കാലിയായി:കുമരകത്താണ് സംഭവം

Spread the love

 

കുമരകം: കുമരകത്തെ പഞ്ചായത്ത് റോഡുകളെല്ലാം തകർന്ന് തരിപ്പണമായിട്ടു. അധികൃതർ അനങ്ങുന്നില്ല. ഫണ്ടില്ല എന്നു പറഞ് കൈമലർത്തുകയാണ് അധികൃതർ. ചില പഞ്ചായത്ത് മെമ്പർ മാർ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി റോഡ് അറ്റകുറ്റപ്പണി നടത്തുന്നുണ്ട്.

കോണത്താറ്റു പാലം നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ അനുഭവിക്കുന്ന ദുരിതയാത്രക്ക് താല്ക്കാലിക പരിഹാരമായി ഈഴേക്കാവ് – മേടയിൽ റോഡിലെ കുഴികൾ മണ്ണും മെറ്റിലും കലർന്ന മിശ്രിതം ഇറക്കി നികത്തി. ഈ വഴിയിലൂടെയാണ് ഇരു ചക്ര വാഹനങ്ങളും ഓട്ടോകളും ആശുപത്രി ഭാഗത്തുനിന്നും ചന്തക്കവലയിലേക്ക് പോകുന്നത്.

ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതാേടെ ഇരുചക്ര വാഹനങ്ങൾ പലപ്പാേഴും അപകടത്തിൽപ്പെട്ടു കൊണ്ടിരിക്കുന്നു. ആശുപത്രി റോഡ് ഈ ഴക്കാവ് റോഡിൽ സംഗമിക്കുന്ന സ്ഥാനത്തെ കുഴിയിലാണ് കൂടുതൽ അപകടങ്ങൾ നടന്നു കാെണ്ടിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് റോഡിലെ അറ്റകുറ്റപണികൾ നടത്തേണ്ട കുമരകം പഞ്ചായത്ത് ഫണ്ട് അനുവദിക്കാതിരിക്കുന്നതാണ് റോഡിൻ്റെ ശോച്യാവസ്ഥക്ക് കാരണം. ഇതോടെ പഞ്ചായത്തഗം ദിവ്യാ ദമോദരൻ സ്വന്തം പണം മുടക്കിയാണ് കുഴികൾ അടച്ചത്.

കുമരകത്തെ ഒരു പഞ്ചായത്ത് റാേഡും സഞ്ചാര യോഗ്യമല്ല. ഫണ്ടില്ലാത്തതിനാൽ അറ്റകുറ്റ പണികൾ പോലും നടത്താൻ കഴിയാത്ത അവസ്ഥയിലാണ് എല്ലാ പഞ്ചായത്ത് അംഗങ്ങളും . ഇതോടെയാണ് പഞ്ചായത്ത് അംഗങ്ങൾ സ്വന്തം പണം മുടക്കി താല്കാലിക പരിഹാരം കണ്ടെത്താൻ തുടങ്ങിയത്.

രണ്ടാഴ്ച മുമ്പ് 16-ാം വാർഡിലും വാർഡു മെമ്പർ സ്വന്തം പണം മുടക്കിയും പ്രദേശവാസികളിൽ നിന്നും സംഭാവന വാങ്ങിയും കുഴി അടച്ചത്.