കുമരകം പഞ്ചായത്തിലെ മങ്കുഴി പൗവ്വത്ത് പൂവത്തുശ്ശേരി റോഡിന് 75 ലക്ഷം:, ചൂളഭാഗം കോട്ടമൂല റോഡിന് 1.39 കോടി ഫണ്ട് അനുവദിച്ചു

Spread the love

കുമരകം : കുമരകം ഗ്രാമപഞ്ചായത്തിലെ മങ്കുഴി പൗവ്വത്ത് പൂവത്തുശ്ശേരി റോഡിനും, 3-4 വാർഡുകളിലൂടെ കടന്നു പോകുന്ന ചൂളഭാഗം കോട്ടമൂല റോഡിനും ഫണ്ട് അനുവദിച്ചു.

സഹകരണം, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രിയും ഏറ്റുമാനൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ എംഎൽഎയുമായ വി.എൻ വാസവന്റെ ശ്രമഫലമായി
മങ്കുഴി പൗവ്വത്ത് പൂവത്തുശ്ശേരി റോഡിന് എംഎൽഎ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയും,

ഇതിനകം കോണ്ക്രീറ്റിങ് ആരംഭിച്ച ചൂളഭാഗം കോട്ടമൂല റോഡിന് റീ ബിൽഡ് കേരള

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി 39 ലക്ഷം രൂപയും അനുവദിച്ചതായി പഞ്ചായത്ത് അംഗം

രശ്മികല പറഞ്ഞു.
ഇതോടെ തകർച്ചയിലായ രണ്ടു റോഡുകളുടെയും പുനരുദ്ധാനം ഉടൻ നടക്കും.