കുമരകം പള്ളിച്ചിറയിലെ ഹൈമാസ്റ്റ് ലൈറ്റ് നോക്കുകുത്തി: ലക്ഷങ്ങൾ പാഴായി: പണിതീർത്തിട്ട് 6 മാസം : ഉദ്ഘാടനം കാത്ത് കഴിയുന്നു.

Spread the love

കുമരകം : ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഹൈ മാസ്റ്റ് ലൈറ്റ് ആറ് മാസം മുൻപ് സ്ഥാപിക്കുമ്പോൾ പള്ളിച്ചിറ നിവാസികൾക്ക് ഏറെ പ്രതീക്ഷകളായിരുന്നു, ഇരുട്ടിനെ ഭയക്കാതെ രാത്രി കാലങ്ങളിൽ പള്ളിച്ചിറ ജംഗ്ഷനിലൂടെ യാത്ര ചെയ്യാം എന്നവർ പ്രത്യാശിച്ചു.

എന്നാൽ ആറ് മാസങ്ങൾക്കിപ്പുറവും കമ്മീഷനിങ്ങും കാത്ത് നിൽക്കുന്ന ഹൈ മാസ്റ്റ് നോക്കി പള്ളിച്ചിറക്കാർ ചോദിക്കുന്നു, “ആർക്ക് വേണ്ടിയാണു, എന്തിന് വേണ്ടിയാണു പ്രവർത്തിക്കാത്ത ഈ ലൈറ്റ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് ?

കുമരകം പഞ്ചായത്തിൽ, ഇതോടൊപ്പം കമ്മീഷൻ ചെയ്ത മറ്റു രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും പ്രകാശപൂരിതമായി നിലകൊള്ളുമ്പോഴാണ് പള്ളിചിറയിലെ ലൈറ്റ് മാത്രം ആർക്കും പ്രയോജനമില്ലാത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എത്രയും വേഗം അടിയന്തര നടപടി കൈകൊണ്ട് ഹൈമാസ്റ്റ് ലൈറ്റ് ജനങ്ങൾക്ക് ഉപകാരപ്രദമാക്കി മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.