കുമരകം പള്ളിച്ചിറ ഗുരുദേവ ക്ഷേത്രത്തിൽ മോഷണം: മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

Spread the love

കുമരകം :പള്ളിച്ചിറയിലെ ഗുരുദേവക്ഷേത്രത്തിൽ മോഷണം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

ദിവസവും ഉപയോഗിക്കുന്ന വിളക്കുകൾ, ഉരുളി തുടങ്ങിയ സാധനങ്ങൾ ആണ് മോഷണം പോയത്.

മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആറോളം വിളക്കുകൾ, അഞ്ചു ഉരുളികൾ, മൊന്ത എന്നിവ നഷ്ടപ്പെട്ടതായി ക്ഷേത്രം അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുമരകം പൊലീസ് അന്വേഷണം നടത്തിവരികയാണ്.