കുമരകത്തെ കുട്ടികൾ പക്ഷിനിരീക്ഷണത്തിലേക്ക്; വിംഗ്സ് ഓഫ് അവയർനസ് സമാപിച്ചു; നിരീക്ഷിച്ചത് 48 ഇനം പക്ഷികളെ

Spread the love

കുമരകം: പരിസ്ഥിതി ഗവേഷണ പ്രസ്ഥാനമായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസിന്റെ (TIES) നേതൃത്വത്തിൽ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ് വിംഗ്സ് ഓഫ് അവയർനസ്.

video
play-sharp-fill

പക്ഷി സംരക്ഷണ ബോധവൽക്കരണം എന്നതിലുപരിയായി കുട്ടികളുടെ ഏകാഗ്രതയും നിരീക്ഷണ താൽപര്യവും വർധിപ്പിക്കുന്നതിനായി കുമരകത്ത് ഫീൽഡ് വിസിറ്റ് നടത്തി 48 വ്യത്യസ്ത പക്ഷികളെ നിരീക്ഷിച്ചു. കുട്ടികൾ ശേഖരിച്ച വിവരങ്ങളുടെ തുടർ പ്രവർത്തനങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനായി തയ്യാറാക്കിയ ക്രോ ആപ്പിൽ പക്ഷിനിരീക്ഷണം പുരോഗമിച്ചു.

ഈ വിധം നിരവധി പ്രത്യേകതകളുമായി കഴിഞ്ഞ ആഗസ്റ്റിൽ ടെസ് ഡയറക്ടർ പുന്നൻ കുര്യൻ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പരിസമാപ്തി കുറിച്ചുകൊണ്ട് സ്കൂളിൽ നടന്ന ചടങ്ങിൽ പ്രോജക്റ്റിന്റെ വിജയകരമായ പ്രവർത്തന മികവിനുള്ള സർട്ടിഫിക്കറ്റ് സ്കൂളിന് ലഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 8 കുട്ടികൾക്ക് കടപ്പൂര് പക്ഷി നിരീക്ഷണത്തിന് അവസരം ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു. നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ എം ശരത് ബാബു, പ്രോജക്ട് ഓഫീസർ സുഹാന, അജയകുമാർ എം എൻ എന്നിവർ കുട്ടികളെ അനുമോദിച്ചു. ഹെഡ്മിസ്ട്രസ് സുജ പി ഗോപാൽ അധ്യാപകരായ ഹരി പി പി, പ്രസീത പി ആർ, അഭിലാഷ് പി എ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

മൊബൈൽ ഫോണിൽ പാഴാക്കുന്ന നേരം നന്നായി കുറച്ചുകൊണ്ട് മറ്റൊരുവിധ ലഹരിക്കും അടിമപ്പെടാതെ പക്ഷികളുടെ കിളിനാദം ലഹരിയാക്കിയ ഈ പ്രോജക്ട് കുട്ടികളുടെ പഠനത്തിനുള്ള ഏകാഗ്രതയും പരിസ്ഥിതിബോധവും സഹജീവി സ്നേഹവും ഉണർത്തുവാനായി. പദ്ധതിയുടെ സമുന്നത വിജയത്തിൽ സ്കൂൾ മാനേജ്മെന്റ് യുവപക്ഷി ഗവേഷകരെയും അധ്യാപകരെയും അഭിനന്ദിച്ചു