
കുമരകത്ത് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ രുപീകരിക്കും: വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
സ്വന്തം ലേഖകൻ
കുമരകം : യൂത്ത് കോൺഗ്രസ് കുമരകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകത്ത് ഉമ്മൻചാണ്ടി മെമ്മോറിയൽ ഫൗണ്ടേഷൻ രൂപീകരിക്കുവാൻ തീരുമാനിച്ചു.
ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൗണ്ടേഷന്റെ കീഴിൽ നടത്തുവാനാണ് തീരുമാനം
നിർധനരായ രോഗികൾക്ക് ഡയാലിസിസ് കിറ്റ്. ക്യാൻസർ രോഗികൾക്ക് ചികിത്സാ സഹായം .
തുടങ്ങിയ പദ്ധതികൾ ആദ്യഘട്ടത്തിൽ ഫൗണ്ടേഷന്റെ കീഴിൽ നടത്തുവാനും യൂത്ത് കോൺഗ്രസ് കുമരകം മണ്ഡലം കമ്മറ്റി തീരുമാനിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അഖിൽ എസ് പിള്ള അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജിബിൻ ജോസഫ്, അഡ്വക്കേറ്റ് അലൻ കുര്യാക്കോസ് മാത്യു,അഡ്വ. വിഷ്ണുമണി,ഹരികൃഷ്ണൻ, ചാക്കോ വി ജോസഫ്, ക്രിസ്റ്റോ കോശി എന്നിവർ സംബന്ധിച്ചു.
Third Eye News Live
0