
കുമരകം: കുമരകം പഞ്ചായത്ത് 5ാം വാർഡിലെ കൊല്ലകേരി പാടത്തെ നെല്ല് സംഭരിക്കാത്തതിനാൽ കർഷകർ ദുരിതത്തിൽ. കർഷകർക്ക് വൻ നഷ്ടം ഉണ്ടാകുന്ന
വിധത്തിൽ താര (കിഴിവ്) ആവശ്യപ്പെട്ടാണ് കർഷകവിരുദ്ധ നിലപാട് കാർഷിക വകുപ്പ് സ്വീകരിക്കുന്നത്.
ഈ ഇലക്ഷൻ കാലത്തും പോലും കർഷകരെ സഹായിക്കാൻ ഒരു സംവിധാനവുമില്ലാത്ത ദുരവസ്ഥക്കെതിരെ കർഷക കോൺഗ്രസ് പ്രതിക്ഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലം പ്രസിഡന്റ് ബിജു തൈത്തറ അദ്ധ്യക്ഷത വഹിച്ചു. സി.ജെ സാബു കന്നിട്ട, എ.വി തോമസ് അര്യപ്പള്ളി, അഡ്വ. അലൻ കുര്യാക്കോസ് മാത്യു, അഡ്വ. വിഷ്ണു
മണി, രഘു അകവൂർ എന്നിവർ പ്രസംഗിച്ചു.




