
കുമരകം :നേച്ചർ ക്ലബ്ബ് കുമരകത്തെ കുടുംബങ്ങളിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 100 വീട്ടമ്മമാർക്ക് കോട്ടയം കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ സഹകരണത്തോടെ മൂന്നു ഘട്ടങ്ങളിലായി പരിശീലനം നല്കി അവരെക്കൊണ്ടു കൃഷി ചെയ്യിക്കുകയുണ്ടായി.
വളരെ ആവേശത്തോടെ കുടുംബങ്ങൾ ഈ പരിപാടി ഏറ്റെടുത്തു. നേച്ചർ ക്ലബ്ബ് ഒരു മത്സരമായാണ് ഇതു നടപ്പാക്കിയത്. ഒരു ദിവസം വിവിധ ഇനങ്ങളിലായി നൂറു കിലോ പച്ചക്കറി പുതുതായി ഉത്പ്പാദിപ്പിക്കുവാൻ കഴിഞ്ഞു എന്നതു ശ്രദ്ധേയമായി. ഇവർക്കു കൊടുത്ത പരിശീലനത്തിൻ്റെ മികവിൽ ഓരോ വീട്ടിലേയും അടുക്കള മാലിന്യം ജൈവവളമാക്കി മാറ്റുന്നതിലൂടെ മാലിന്യ പരിചരണത്തിന് ഒരു ബദൽ ആയി ഇതു രൂപാന്തരപ്പെട്ടു.
അടുത്ത സീസണിൽ 500 വിടുകളിലേക്ക് ഈ പരിപാടി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ ബാച്ചിനു പരിശീലനം നൽകി. ഈ പരിശീലന വേദിയിൽ വച്ച് 2024-25 സീസണിലെ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. യോഗത്തിൽ നേച്ചർ ക്ലബ്ബ് പ്രസിഡൻ്റ് എബ്രഹാം കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.കെ ഹെഡും

Whatsapp Group 1 | Whatsapp Group 2 |Telegram Group
സീനിയർ സയൻ്റിസ്റ്റുമായ ഡോ. ജയലക്ഷ്മി ഉത്ഘാടന കർമ്മം നിർവഹിച്ചു. കുമരകം കൃഷിഭവൻ ഓഫീസർ ആൻ സ്നേഹ,നേച്ചർ ക്ലബ്ബ് സെക്രട്ടറി ടി.യു സുരേന്ദ്രൻ, നേച്ചർ ക്ലബ്ബ് പ്രസിദ്ധീകരണങ്ങളുടെ ചീഫ് എസിറ്റർ വി.ജി ശിവദാസ് എന്നിവർ സംസാരിച്ചു. കെ.വി.കെ അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോ. മാന്വൽ അലക്സ്, ഡോ ക്രിസ് ജോസഫ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഡോ. ജയലക്ഷ്മി നല്കി.
അനിതാ മോൾ ശേഖരമംഗലം (ഒന്നാം സ്ഥാനം), അന്നമ്മ ചെറിയാൻ മൂലങ്കുത്തറ, വത്സമ്മ ബാബു ചെപ്പനൂർകരി, (രണ്ടാം സ്ഥാനക്കാർ), മൂന്നാം സ്ഥാനക്കാരായി താഴെപ്പറയുന്ന 5 പേരെ തെരഞ്ഞെടുത്തു. ഷിബി കരീത്തറ, ലെജു സി.ജെ, സിന്ധു ജോഷി, രമാഭായ് , കാഞ്ചന ബാബു.കെ.വി കെ പ്രോത്സാഹന സമ്മാനമായി 9 പേർക്ക് പച്ചക്കറി അനുബന്ധസാധനങ്ങളുടെ ക്വിറ്റും പങ്കെടുത്ത മുഴുവൻ ആളുകൾക്കും പച്ചക്കറി തൈകളും നല്കി.
ഒന്ന്, രണ്ട്, മൂന്ന് , സ്ഥാനങ്ങളിലെത്തിയവർക്കുള്ള ക്യാഷ് അവാർഡ്, കുമരകം സർവ്വീസ് സഹകരണബാങ്ക് 2298, കുമരകം വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് 1070, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുമരകം ശാഖ, ശ്രീകുമാരമംഗലം ദേവസ്വം, സി.പി. ജയൻ ഷീബാ ട്രേസേഴ്സ്, കുമരകം കൃഷിഭവൻ, കുമരകം, കുമരകം നേച്ചർ ക്ലബ്ബ് എന്നിവർ സ്പോൺസർ ചെയ്യുകയുണ്ടായി. ജേക്കബ്.സി.കുസുമാലയം സ്വാഗതവും കനകാംഗി തമ്പി നന്ദിയും രേഖപ്പെടുത്തി.