
കുമരകം : യേശുക്രിസ്തുവിന്റെ ജറുസലേം ദേവാലയ പ്രവേശനത്തിന്റെ ഓർമ്മ ആചരിച്ച് കുമരകം നവ നസ്രത്ത് തിരുക്കുടുംബ ദൈവാലയത്തിൽ ഓശാന തിരുന്നാൾ ആചരിച്ചു
എൻ.എൻ.സി സ്കൂളിൽ നിന്നും കുരുത്തോലകളും കൈകളിലേന്തി നടന്ന പ്രദക്ഷിണത്തിൽ നിരവധി ഇടവകാംഗങ്ങൾ പങ്കെടുത്തു
ചടങ്ങുകൾക്ക് ഇടവക വികാരി റവ. ഫാ. സിറിയക് വലിയപറമ്പിൽ മുഖ്യകാർമ്മികത്വവും മുഹമ്മ നസ്രത്ത് കാർമൽ ആശ്രമം പ്രിയോർ റവ ഫാ. പോൾ തുണ്ടുപറമ്പിൽ സഹകാർമ്മികത്വവും വഹിച്ചു.