കുമരകം നവനസ്രത്ത് ദൈവാലയത്തിൽ തിരുക്കുടുംബത്തിന്റെ തിരുനാൾ: 24 ന് കൊടിയേറ്റം

Spread the love

 

സ്വന്തം ലേഖകൻ
കുമരകം: കുമരകം നവ നസ്രത്ത് ദെെവാലയത്തിൽ തിരുക്കുടുംബത്തിന്റെ തിരുനാളിന് 24-ന് കൊടിയേറും. വൈകുന്നേരം 4-45 ന് വികാരി റവ.ഫാ. സിറിയക് വലിയപറമ്പിൽ (എം.സി.ബി.എസ്) കാെടിയേറ്റും.

തുടർന്ന് വിശുദ്ധ കുർബാനയും സന്ദേശവും ചങ്ങനാശ്ശേരി രൂപതാ ചാൻസലർ റവ.ഡോ:ഐസക് ആലഞ്ചേരി. 25 – ന് പൂർവ്വീക അനുസ്മരണ ദിനം . വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന – റവ.ഫാ സിറിയക് ചിറ്റുക്കളം .തുടർന്ന് സെമിത്തേരി പ്രാർത്ഥന. 26-ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, സന്ദേശം നവ വൈദീകൻ റവ ഫാ . ജേക്കബ് കളത്തിവീട്ടിൽ . തുടർന്ന് കഴുന്നെഴുന്നള്ളിപ്പ്. 27 – ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, സന്ദേശം , ദിവ്യകാരുണ്യ പ്രദക്ഷിണം – ആര്യങ്കാവ് സെന്റ് മേരീസ് പള്ളി വികാരി റവ.ഫാ. ഫിലിപ്പ് തയ്യിൽ . വൈകുന്നേരം 5.45-ന് പള്ളിയിലേക്ക് പ്രദക്ഷിണം –

കുടമാളൂർ സംപ്രിതി ഡയറക്ടർ റവ.ഫാ. ലിജാേ മുണ്ടുനടക്കൽ . ആകാശവിസ്മയം . പ്രധാന തിരുനാൾ ദിനമായ 28-നു രാവിലെ 6-45 ന് വിശുദ്ധ കുർബാന – വികാരി റവ.ഫാ.സിറിയക് വലിയപറമ്പിൽ . 10 – ന് വിശുദ്ധ തിരുനാൾ കുർബാന, സന്ദേശം – വടവാതൂർ പൗരസ്ത്യ വിദ്യാപീഠo പ്രാെഫ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവ ഫാ തോമസ് വടക്കേൽ . 12- ന് തിരുനാൾ പ്രദക്ഷിണം. കുമരകം സെന്റ് പീറ്റേഴ്സ് പള്ളി വികാരി ഫാ – ഡെന്നീസ് കണ്ണമാലിൽ കൊടിയിറക്ക്. വൈകുന്നേരം ഏഴിന് വൈക്കം മാളവികയുടെ നാടകം ,”മഴ നനയാത്ത മക്കൾ. “