
കുമരകം: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് “കിരണം” ആരംഭിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മികച്ച
പ്രവർത്തനങ്ങളിലൂടെ മുന്നേറിയ നാഷണൽ സർവീസ് സ്കീമിന് ജില്ലാതല അവാർഡ് കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും കുമരകത്തിന്റെ അഭിമാനമായി മാറിയ സ്കൂളിന് എല്ലാവിധ ആശംസകളും നേർന്നു.
തുടർന്ന് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കുമരകം ഗ്രാമപഞ്ചായത്ത് അംഗം ഷീമ രാജേഷ് നിർവഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂൾ പിടിഎ പ്രസിഡണ്ട് വി എസ് സുഗേഷ് അധ്യക്ഷത വഹിച്ചു. മികച്ച പ്രവർത്തനങ്ങൾക്ക് എല്ലാം പിന്തുണയും നൽകിവരുന്ന പി ടി എ സ്കൂളിന്റെ ഉയർച്ചയിലും മുന്നിൽ നിന്ന് നയിക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ നേർന്നു.
തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി എൻ ജയകുമാർ. കുമരകം ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടർ ദർശന ആർ നായർ, സ്കൂൾ എച്ച് എം നിഷാദ് എസ് കെ, എച്ച് എസ് എസ് പ്രിൻസിപ്പൽ സത്യൻ ടി എന്നിവർ ആശംസകൾ അർപ്പിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ബിജീഷ് എം എസ് സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനോദ് ആർ വി നന്ദിയും രേഖപ്പെടുത്തി.