
കോടയം: സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കുമരകം നാലു പങ്ക് ഹൗസ് ബോട്ട് ടെർമിനലിൽ ഒരു തരത്തിലുമുള്ള സുരക്ഷിതത്വവുമില്ല. തുറന്നു കിടക്കുന്ന നടപ്പാതയിൽ നിന്ന് കാലൊന്നു തെന്നിയാൽ കായലിൽ വീഴും. നീന്തൽ അറിയില്ല എങ്കിൽ അത്യാഹിതം സുനിശ്ചിതം.
നടപ്പാതകൾക്ക് കൈവരി സ്ഥാപിച്ച് സുരക്ഷിതമാക്കണം. മാത്രമല്ല കായലിന്റെ അപകട സാധ്യത ചൂണ്ടിക്കാട്ടുന്ന ഒരു ബോർഡ് പോലുമില്ല.
സഞ്ചാരികളെ കാത്തിരിക്കുന്നത് വൻ അപകടം. ബോട്ട് ടെർമിനലിന്റെ കായലിലേക്കുള്ള ഭാഗത്ത് സംരക്ഷണ വേലി ഇല്ല എന്നതാണ് അപകടം ഉണ്ടാകുവാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രഭാത സവാരിക്കും, സായാഹ്ന സവാരിക്കും, കായൽ സൗന്ദര്യം ആസ്വദിക്കുവാനും, കല്യാണ ഫോട്ടോ എടുക്കുവാനുമായി നിരവധി ആളുകൾ എത്തുന്ന ബോട്ട് ടെർമിനലിൽ കായലിലെ ആഴം സംബന്ധിച്ച് അപായ സൂചന നൽകുന്ന ബോർഡുകളോ, നിരീക്ഷിക്കാൻ ലൈഫ്
ഗാർഡുകളോ ഇല്ലാത്തത് അപകട സാധ്യത കൂട്ടുന്നു. കായലിലേക്ക് കാലിട്ടും കായലിൽ ചൂണ്ടയിടുവാനും മറ്റും തീരത്ത് നിലയുറപ്പിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ള സഞ്ചാരികളിൽ
പലർക്കും നീന്തൽ അറിയില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ഫോട്ടോ എടുക്കുന്നതിനിടയിൽ കിടങ്ങൂർ സ്വദേശികളായ ദമ്പതികളിൽ ഒരാളുടെ കാലിലെ ചെരുപ്പ് കായലിൽ വീണത് എടുക്കുവാൻ ശ്രമിക്കവേ കാൽ വഴുതി കായലിൽ വീഴേണ്ടതായിരുന്നു.
കണ്ടുനിന്നവരുടെ സമയോജിതമായ ഇടപെടലാണ് തലനാരിഴക്ക് വൻ അപകടം ഒഴിവാക്കിയത്. ഇത്തരത്തിൽ ഇവിടെ നടക്കുന്ന നിരവധി സംഭവങ്ങൾ പലരും അറിയുന്നില്ല
കായലിനോട് ചേർന്ന ഭാഗത്ത് കൈവരികൾ സ്ഥാപിക്കുന്നതോടൊപ്പം ലൈഫ് ഗാർഡിനെയും സെക്യൂരിറ്റി ജീവനക്കാരനെയും നിയമിച്ച് ബോട്ട് ടെർമിനൽ സുരക്ഷിതമായ സഞ്ചാരകേന്ദ്രമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.