കുമരകം മുത്തേരിമടയിൽ ഇന്ന് വൈകുന്നേരം വള്ളങ്ങളുടെ ചെറു പൂരം: കുമരകത്തെ ബോട്ട് ക്ലബുകൾ നാട്ടുകാർക്ക് മുന്നിൽ കരുത്ത് പ്രദർശിപ്പിക്കുന്ന ജലപൂരം കാണാൻ വളളംകളി പ്രേമികൾ തടിച്ചു കൂടും.

Spread the love

കോട്ടയം : പുന്നമടയിൽ
30ന് വള്ളംകളി പൂരമെങ്കിൽ മുത്തേരിമടയിൽ ഇന്ന് ചെറുപൂരമാണ്. കുമരകത്തെ

ബോട്ട് ക്ലബുകൾ നാട്ടുകാർക്ക് മുന്നിൽ കരുത്ത് പ്രദർശിപ്പിക്കുന്ന ജലപൂരം ഇന്ന് വൈകുന്നേരം 3.45 ഓടെ ആരംഭിക്കും. മുത്തേരിയുടെ ഇരുകരകൾ, കൂടാതെ

ബോട്ടുകളിലും വള്ളങ്ങളിലുമായി നൂറ്കണക്കിന് ആളുകൾ വള്ളങ്ങൾക്ക്
ആവേശം പകരുവാൻ തടിച്ചുകൂടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പായിപ്പാടൻ, ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ നടുവിലേപ്പറമ്പൻ (പഴയ ഇല്ലിക്കളം) ചുണ്ടനുകൾക്കു പുറമേ ചെറുവള്ളങ്ങളും മുത്തേരിമടയിൽ എത്തും.