കുമരകം -മുഹമ്മ റൂട്ടിലെ ജലഗതാഗത വകുപ്പ് ബോട്ടിലെ സ്ഥിരം ഡ്രൈവർമാർ വിരമിച്ചു: ഹൃദ്യമായ യാത്രയയപ്പ് നൽകി സഹപ്രവർത്തകർ

Spread the love

കുമരകം: ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നും മെയ്‌ 31ന് വിരമിക്കുന്ന ബോട്ട് ഡ്രൈവർമാരായ ടി.പി രാധാകൃഷ്ണൻ, പി.എസ് സാബുകുട്ടൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.

ഇവർ കുമരകം -മുഹമ്മ റൂട്ടിലെ സ്ഥിരം ഡ്രൈവർമാർ ആയിരുന്നു.സീനിയർ സൂപ്രണ്ട് ബി.സിനി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. ഹൈഡ്രോ ഗ്രാഫിക് അസി: മറൈൻ സർവേയർ ദേവരാജ് പി കർത്താ വിശിഷ്ടാതിഥിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെക്കർ കെ നസീർ,ആലപ്പുഴ കൺട്രോൾ സ്റ്റേഷൻ മാസ്റ്റർ സുനിൽ കുമാർ, എസ് സന്തോഷ്, അശോകൻ , ഷിജാസ്, സുരേഷ് എ, സുരേഷ് ടി എച്ച്, സ്റ്റാഫ് കമ്മറ്റി

സെക്രട്ടറി എസ് സാബു എന്നിവർ സംസാരിച്ചു .മനോജ് സ്വാഗതവും ലാൽ.പി. സി നന്ദിയും പറഞ്ഞു