കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ നൂറ്റി ഇരുപത്തിയൊന്നാമത് വർഷോൽസവത്തിൽ 121 കലാകാരികൾ അണിനിരക്കുന്ന മെഗാ തിരുവാതിര നാളെ .

Spread the love

​കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 121-ാമത് വർഷോത്സവത്തിന് മാറ്റുകൂട്ടി കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ (SKM HSS) 121 വിദ്യാർത്ഥിനികൾ അണിനിരക്കുന്ന മെഗാ തിരുവാതിര അരങ്ങേറും.

video
play-sharp-fill

ഉത്സവത്തിന്റെ ഒന്നാം ദിനമായ 2026 ഫെബ്രുവരി 22-ന് വൈകിട്ട് ആറിന് ക്ഷേത്ര മൈതാനത്ത് സജ്ജമാക്കുന്ന 6400 സ്ക്വയർ ഫീറ്റ് വേദിയിലാണ് മെഗാ തിരുവാതിര നടക്കുക. ‘നൂപുരം ഫെസ്റ്റ് 2026’ എന്ന് നാമകരണം ചെയ്തിരിക്കുന്ന കലാപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് നാല് നിരകളിലായി 121 കൊച്ചു കലാകാരികൾ ചുവടുവെക്കുന്നത്.

നൃത്ത അദ്ധ്യാപിക ആർച്ച ബൈജുവിന്റെ ശിക്ഷണത്തിൽ രണ്ടാഴ്ചയായി ഇവർ തീവ്ര പരിശീലനത്തിലാണ്.
​നൂപുരം ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയത്തിലെ മുന്നൂറോളം വിദ്യാർത്ഥിനികൾ പങ്കെടുക്കുന്ന ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, സംഘനൃത്തം, നാടൻപാട്ടുകൾ എന്നിവയും അരങ്ങേറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഗീത അദ്ധ്യാപിക ജയശ്രീ വി.എസിന്റെ നേതൃത്വത്തിൽ ഭജനയും ഉണ്ടായിരിക്കും. നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന കലാവിരുന്നിൽ വിദ്യാലയത്തിലെ മികച്ച പ്രതിഭകളാണ് അണിനിരക്കുന്നത്.