ഭജന നടക്കുന്ന വീട്ടിലേക്ക് ക്രിസ്മസ് കരോൾ സംഘമെത്തി: പിന്നെ കണ്ടത് ഇരുകൂട്ടരും ചേർന്ന് ക്രിസ്മസ് ഗാനമാലപിക്കുന്നതാണ്: കോട്ടയം കുമരകത്തെ മതമൈത്രി കാഴ്ച ഇങ്ങനെ

Spread the love

കുമരകം: ഇത് കോട്ടയം ജില്ല .മതമൈത്രി ഒരു പോറൽ പോലും സംഭവിക്കാത്ത സ്ഥലം. ക്രിസ്ത്യാനികളുടെ ആഘോഷത്തിൽ പങ്കു ചേർന്ന് ഹിന്ദുകൾ. തിരിച്ചും അതുപോലെ തന്നെ. പള്ളി പെരുന്നാൾ റാസയ്ക്ക് ക്ഷേത്രത്തിന് മുന്നിൽ സ്വീകരണം നൽകിയ കുമരകത്തു നിന് ഇതാ മറ്റൊരു മതേതരത്വ ദൃശ്യം.

video
play-sharp-fill

ഭജന നടന്നുകൊണ്ടിരുന്ന ഭവനത്തിൽ ക്രിസ്മസ് കരോൾ സംഘമെത്തിയപ്പോൾ ഇരുവരും ചേർന്ന് കരോൾ ഗാനമാലപിച്ചത് മത മൈത്രിയുടേയും സാഹോദര്യത്തിന്റേയും നേർ കാഴ്ചയായി മാറി. ഇന്നലെ രാത്രി എട്ടിന് കുമരകം

കൊച്ചിടവട്ടം കുറുശ്ശേരിയിൽ ശിവന്റെ വസതിയിലായിരുന്നു കൗതുക ദൃശ്യവിരുന്ന് . വൃശ്‌ചികം ഒന്നിനാരംഭിച്ച് മകര വിളക്ക് തൊഴാൻ പോകുന്നതു വരെ മുടക്കം കൂടാതെ ശ്രി ധർമ്മശാസ്താ ഭജന സംഘം ഭജന നടത്തി വരുന്നത് വർഷങ്ങളായി തുടരുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഭജന നടന്നുകൊണ്ടിരിക്കുമ്പോഴാണ് കുട്ടികളുടെ കരോൾ ഗാന സംഘമെത്തിയത്. ഭജന നടക്കുന്നതിനാൽ മടങ്ങാനായിരുന്നു കരോൾ സംഘത്തിന്റെ തീരുമാനം. എന്നാൽ ഭജന പാട്ടുകാർ കുട്ടികളെ

പ്രോത്സാഹിപ്പിക്കുകയും അവരോടൊപ്പം കൂടുകയുമായിരുന്നു.
എല്ലാവരും ചേർന്ന് കരോൾ ഗാന മാലപിച്ചു. എല്ലാ മത വിഭാഗങ്ങളും സഹകരിച്ചു പ്രവർത്തിക്കുന്ന നാടായി മാറി കുമരകം.