
സ്വന്തം ലേഖകൻ
കുമരകം : മരിയാ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷിക ആഘോഷം സ്പെക്ട്രാ 2 കെ 24 ശനിയാഴ്ച (24-2-2024) 3.30 ന് ആരംഭിക്കും. ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലാേസ് നിർവഹിക്കും. സ്കൂൾ മാനേജർ റവ.ഫാ.ഡോ. സ്കറിയാ പുത്തൻ പുരയ്ക്കൽ സ്വാഗതം ആശംസിക്കും. വാർഷിക റിപ്പോർട്ട് പ്രിൻസിപ്പാൾ മോളിയമ്മ ചെറിയാൻ അവതരിപ്പിക്കും.
മുഖ്യപ്രഭാഷണം റവ. ഫാ. വർഗീസ് പള്ളിക്കൽ നടത്തും . റവ. ഫാ മാത്യു കുഴിപ്പിൽ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി . ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ്
ധന്യാ സാബു, പി. റ്റി.എ. പ്രസിഡൻ്റ് എൽദോ തോമസ്, വാർഡ് മെമ്പർ ജോഫി ഫെലിക്സ് തുടങ്ങിയവർ പ്രസംഗിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്പെക്ട്രാ 2 കെ 24 ന് മിഴിവേകും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group