
കുമരകം:വിനോദ സഞ്ചാര രംഗത്തെ ലോക ഭൂപടത്തിൽ കോട്ടയം കുമരകത്തിന്റെ പേര് പതിഞ്ഞിട്ട് ഏറെ കാലമായി. പക്ഷേ ഈ പേര് നശിപ്പിക്കുന്നത് നാട്ടുകാർ തന്നെ.
ഒരു കാലത്ത് കുളിക്കാനും എന്തിന് കുടിക്കാൻ വരെ പടിഞ്ഞാറൻ പ്രദേശത്തുകാർ ആശ്രയിച്ചിരുന്നത് തോടുകളെയാണ്. ഇന്ന് ആ തോടിന്റെ അവസ്ഥ എത്ര പരിതാപകരമാണ്. മാലിന്യം നിക്ഷേപിച്ച് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് നിത്യസംഭവമാണ്. അറവുമാലിന്യങ്ങളും കോഴി മാലിന്യങ്ങളും മത്സ്യ മാലിന്യങ്ങളും കൊണ്ട് സമ്പൽ സമൃദ്ധമാണ് നമ്മുടെ ഗ്രാമം .
നമ്മുടെ ജലാശയങ്ങളും മാലിന്യമുക്തമല്ല. നമുക്ക് വേണ്ടാത്ത തെല്ലാം തോട്ടിലേക്ക് വലിച്ചെറിയുന്നത് നാം ശീലിച്ചു പോയി.
. മത്സ്യ,മാംസ, കക്കുസ് മാലിന്യം തള്ളുന്നവർ ആരായാലും അവർ സാമൂഹ്യ വിരുദ്ധർ തന്നെ. ഇന്ന് കുമരകം ചന്തക്കവലയിൽ എത്തിയവർക്ക് മൂക്കുപൊത്തിയിട്ടും ദുർഗന്ധം മാറിയില്ല. ചന്ത തോട്ടിലൂടെ ഒഴുകി നടന്നത് രണ്ട് വലിയ പ്ലസ്റ്റിക് ചാക്കുകൾ നിറയെ അസഹ്യമായ ഗന്ധം പരത്തുന്ന മലിന്യങ്ങളായിരുന്നു .

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം കലുങ്കിന് പടിഞ്ഞാറു ഭാഗത്തുള്ള റോഡരികിലെ മലിന്യം നിക്ഷേപിക്കൽ കുറഞ്ഞത് അവിടെ സിസിടിവി സ്ഥാപിച്ചതോടെയാണ്.റോഡരികുകളിലും തോടുകൾക്കരികിലും സി സി ടിവികൾ സ്ഥാപിക്കേണ്ട സ്ഥിതിയാണിപ്പോൾ. ഒരു
കാലത്ത് കുളിക്കാനും കുടിക്കാനും തോട്ടിലെ വെള്ളം ഉപയോഗിച്ചിരുന്നവരായ പടിഞാറൻ പ്രദേശത്തുകാർക്ക് തോട്ടിലിറങ്ങാൻ അറപ്പായ ദുസ്ഥിതിയാണിപ്പോൾ. “ദൈവത്തിന്റെ സ്വന്തം നാട്, വിനോദസഞ്ചാര കേന്ദ്രം എന്നൊക്കെ അഭിമാനിക്കാൻ തക്ക പ്രകൃതി ഭംഗി നമുക്കുണ്ടെങ്കിലും നാം തന്നെ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുകയാണ്.



