സാമ്പത്തികക്രമക്കേട്: കുമരകം ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.പി. ആനന്ദക്കുട്ടനെ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് ക്ഷേത്രം ഭാരവാഹികൾ: അതേ സമയം പൊതുയോഗത്തിനു മാത്രമേ തന്നെ നീക്കം ചെയ്യാൻ കഴിയൂ എന്നും പൊതുയോഗം ചേർന്നിട്ടില്ലെന്നും കെ.പി ആനന്ദക്കുട്ടൻ .

Spread the love

കുമരകം: സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് കുമരകം ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.പി. ആനന്ദക്കുട്ടനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻ്റ് എ.കെ. ജയപ്രകാശ്, വൈസ് പ്രസിഡന്റ് ടി.ബി. രഞ്ജിത്ത്, ട്രഷറർ പി.ജി ചന്ദ്രൻ, മാനേജർ എസ്.വി. സുരേഷ്‌കുമാർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

video
play-sharp-fill

സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് സ്വീകരിച്ച നടപടിക്കെതിരെ ആനന്ദ കുട്ടൻ മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും കോടതി ദേവസ്വം എടുത്ത നടപടി ശരിവയ്ക്കുകയായയിരുന്നു എന്ന് ശ്രീകുമാരമംഗലം ദേവസ്വം ഭാരവാഹികൾ പറഞ്ഞു.

ക്ഷേത്രത്തിലെ ഉത്സവം അടുത്ത മാസം 21 മുതൽ 28 വരെ നടക്കുവനിരിക്കെ ഉത്സവത്തിനു ഭീഷണിയാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നു ഉറപ്പാക്കുവാൻ ദേവസ്വത്തിന്റെ അവകാശികളായ കുമരകത്തെ 4 എസ്എൻഡിപി ശാഖ യോഗങ്ങളും പിന്തുണ നൽകിയിട്ടുണ്ടെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ശ്രീകുമാരമംഗലം ദേവസ്വം പൊതുയോഗത്തിനു മാത്രമേ തന്നെ നീക്കം ചെയ്യാൻ കഴിയൂ എന്നും പൊതുയോഗം ചേർന്നിട്ടില്ലെന്നും കെ.പി ആനന്ദക്കുട്ടൻ പറഞ്ഞു.