video
play-sharp-fill
കോട്ടയം കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറാം: ചരിത്രപരമായ തീരുമാനമെടുത്ത് എസ്.കെ.എം ദേവസ്വം: ജനുവരി 7 മുതൽ നടപ്പാക്കും.

കോട്ടയം കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറാം: ചരിത്രപരമായ തീരുമാനമെടുത്ത് എസ്.കെ.എം ദേവസ്വം: ജനുവരി 7 മുതൽ നടപ്പാക്കും.

കുമരകം: ക്ഷേത്ര സംസ്ക്കാരത്തെ തിരുത്തിയ മഹാചാര്യൻ ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ച കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഇനി മുതൽ പുരുഷന്മാർക്ക് ഉടുപ്പിട്ട് കയറി ദർശനം നടത്താം.

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന മഹാസമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ ക്ഷേത്രങ്ങളിൽ ഉടുപ്പഴിച്ച്

കയറണമെന്ന അനാചാരം മാറ്റണമെന്ന് നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ടാണ് കുമരകം ശ്രീകുമാരമംഗലം ദേവസ്വയോഗം ഭരണസമിതിയും, പൊതുയോഗവും വിപ്ലവാത്മകരവും, പുരോഗമനപരവുമായ തീരുമാനം ഐക്യകണ്ഠേന കൈക്കൊണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനാരായ‌ണ ഗുരുദേവനുമായി ബന്ധമുള്ള ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് കയറാനുള്ള തീരുമാനം ഉണ്ടാകണമെന്നും സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടിരുന്നു. ശിവഗിരിമഠത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ

പുരുഷന്മാരുടെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ തിരുത്തൽ വരുത്തുകയും ജനുവരി 7. ന് രാവിലെ ഏഴ് മണി മുതൽ ഷർട്ട് ധരിച്ച് അമ്പലത്തിൽ കയറാനുള്ള അനുമതി വിളംബരം പുറപ്പെടുവിച്ചതായി സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ അറിയറിച്ചു.