കുമരകം  ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് കൊടിയേറി:

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് കൊടിയേറി:

സ്വന്തം ലേഖകൻ
കുമരകം : ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാനിധ്യത്തിൽ കുമരകം
ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് കൊടിയേറി.
എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി പി.എം മോനേഷ് ശാന്തികളുടെയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ് കർമ്മം നടന്നത്.

തുടർന്ന് പ്രശസ്തമായ തങ്കരഥ എഴുന്നള്ളിപ്പ് നടന്നു .

ഇന്നു 10ന് വിദ്യാഭ്യാസ അവാർഡ് സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ഋഷിരാജ് സിംഗ് മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിദ്യാഭ്യാസ അവാർഡുദാനം നിർവഹിക്കും.കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എം.മധു പ്രതിഭകളെ ആദരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് 5ന് കുമരകം എസ്.കെ.എം.എച്ച്സിലെ കലാപരിപാടി ഉദ്ഘാടനം സിനിമാ താരം അശ്വതി മനോഹരൻ നിർവഹിക്കും.അഡ്വ വി.ബി ബിനു മുഖ്യ പ്രഭാഷണം നിർവഹിക്കും. എം.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. രാത്രി 7.30 മുതൽ മെഗാ ഷോ ആൻഡ് ഗാനമേള. 22 ന് ആണ് ആറാട്ട്.