ഓഫീസ് ജീവനക്കാരെ ജാതീയ അധിക്ഷേപം നടത്തിയ കുമരകം കെഎസ്ഇബി ജീവനക്കാരനെതിരേ കേസ്: ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ
കുമരകം: കെഎസ്ഇബി ഓഫീസിലെ ജീവനക്കാരെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ അതേ സെക്ഷൻ ഓഫീസിലെ ലൈൻമാനെ പോലീസ് പിടികൂടി.
ഫസ്റ്റ് ഗ്രേഡ് ലൈൻമാൻ വി.എസ്.സജിയെയാണ് പിടികൂടിയത്.
തിരുവാർപ്പ് സ്വദേശിയായ ഓവർസിയർ തലത്തോട്ടിൽ വി.എസ്.സജീവിൻ്റേയും കുമരകം സ്വദേശി അഭിലാഷ് ഭവനിൽ അഭിലാഷിൻ്റേയും പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത
കേസിനെ തുടർന്നാണ് ലൈൻമാനെ ഇന്ന് 11.30 ഓടെ കെഎസ്ഇബി ഓഫീസിന് സമീപത്തു നിന്ന് പിടികൂടിയത്. ജാതീയമായി കളിയാക്കി സംസാരിക്കുന്നത് പതിവാക്കിയതിനെ തുടർന്നാണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫസ്റ്റ് ഗ്രേഡ് ലൈൻമാൻ വി.എസ്.സജിക്കെതിരെ കഴിഞ്ഞ ആഴ്ച പരാതി നൽകിയത്. പ്രതിയെ കസ്റ്റഡിയിലടുക്കാൻ പോലീസ് ഉദ്യോഗസ്ഥർ എത്തിയതോടെ ബൈക്കിൽ രക്ഷപെടാൻ
ശ്രമിച്ചെങ്കിലും പോലീസുകാർ കീഴടക്കുകയായിരുന്നു. വൈദ്യ പരിശോധനക്കുശേഷം പ്രതിയെ തുടർ നടപടികൾക്കയി കുമരകം സ്റ്റേഷനിൽ എത്തിച്ചു.
Third Eye News Live
0