
കുമരകം :ചന്തക്കവലയിൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഒത്തുചേരുന്ന മുതിർന്നവരുടെ സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു.
പതിനഞ്ചോളം അംഗങ്ങൾ ഒത്തുചേർന്ന ഈ കൂട്ടായ്മ ചന്തക്കവലയിൽ വെച്ച് കേക്ക് മുറിച്ചും മധുരം പങ്കുവെച്ചും ക്രിസ്മസ് സന്തോഷം ഇരട്ടിയാക്കി.
ചടങ്ങിൽ അവിടെയുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും പങ്കുചേർന്നതോടെ ആഘോഷം ജനകീയമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
“സന്മനസ്സുള്ളവർക്ക് സമാധാനം” എന്ന ക്രിസ്മസ് സന്ദേശം പരസ്പരം കൈമാറിയും സൗഹൃദം പുതുക്കിയുമാണ് ഈ മുതിർന്നവരുടെ സംഘം ഇത്തവണത്തെ ക്രിസ്മസ് അവിസ്മരണീയമാക്കിയത്.



