കുമരകം കോണത്താറ്റ് പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ നടക്കും:വൈകുന്നേരം അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും:മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും.

Spread the love

കോട്ടയം: കുമരകം-കോട്ടയം റോഡില് നിര്മാണം പൂര്ത്തിയായ കോണത്താറ്റ് പാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം അഞ്ചിന് മന്ത്രി പി.എ.
മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. പാലത്തിനു സമീപം നടക്കുന്ന ചടങ്ങില് മന്ത്രി വി.എന്. വാസവന് അധ്യക്ഷത വഹിക്കും.

video
play-sharp-fill

അപ്രോച്ച്‌ റോഡിനുള്ള സ്ഥലം ഏറ്റെടുപ്പ് അടക്കം കിഫ്ബി മുഖേന 29.49 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിര്മാണം പൂര്ത്തീകരിച്ചത്. നാലു മീറ്റര് വീതിയുണ്ടായിരുന്ന പഴയ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിര്മിച്ചത്.

കോട്ടയം-കുമരകം റോഡ് വികസനത്തിന്റെ ഭാഗമായി നിര്മിച്ച പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ഇതോടെ കുമരകത്തെ ഗതാഗതക്കുരുക്കിനും പരിഹാരമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ടൂറിസം മേഖലയ്ക്ക് വലിയ ഉണര്വ് നല്കുന്നതാണ് പുതിയ പാലം. 12.5 മീറ്റര് നീളമുള്ള മൂന്നു ലാന്ഡ് സ്പാനുകള് ഉള്പ്പെടെ ആകെ 107.1 മീറ്റര് നീളത്തിലാണ് പാലം നിര്മിച്ചിരിക്കുന്നത്.
13 മീറ്ററാണ് വീതി. സെന്ട്രല് സ്പാനിന് 26.5 മീറ്റര് നീളമുണ്ട്. കോട്ടയം ഭാഗത്തേക്ക് 45 മീറ്ററും കുമരകം ഭാഗത്തേക്ക് 35 മീറ്ററും നീളത്തില് അപ്രോച്ച്‌ റോഡും പൂര്ത്തിയാക്കിയിട്ടുണ്ട്.

കൂടാതെ 110 മീറ്റര് നീളത്തില് സർവീസ് റോഡും നിര്മിച്ചു.
റോഡ് സുരക്ഷാ ക്രമീകരണങ്ങളായ ഒഎച്ച്‌എം റോഡ് മാര്ക്കിംഗുകള്, റിഫ്ളക്റ്റീവ് സ്റ്റഡ്സ്, എല്ഇഡി ലൈറ്റുകള്, ദിശാബോര്ഡുകള്, സ്പീഡ് ലിമിറ്റ് ബോര്ഡുകള് എന്നിവയും ഒരുക്കിയിട്ടുണ്ട്.