
സ്വന്തം ലേഖകൻ
കുമരകം. പാലം പണി പൂർത്തിയായിട്ടും നിർമ്മാണം ആരംഭിക്കാൻ കഴിയാതെ പ്രതിസന്ധിയിലായ കോണത്താറ്റു പാലത്തിന്റെ പ്രവേശന പാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ഇന്ന് ചേർന്ന കിഫ്ബി മ്പോർഡ് യോഗം ഫണ്ട് അനുവദിച്ചതാേടെയാണ് കരാറുകാരൻ റോഡു നിർമ്മാണം ഉടൻ ആരംഭിക്കുമെന്നറിയിച്ചത്.
മുൻ എസ്റ്റിമേറ്റിലും പ്ലാനിലും മാറ്റം വരുത്തിയതാണ് പ്രവേശന പാതയുടെ നിർമ്മാണം പ്രതിസന്ധിയിലായത് . പാതയുടെ ഇരുവശവും കരിങ്കൽ ഭിത്തി നിർമ്മിച്ച് മണ്ണുനിറച്ച് പ്രവേശന റാേഡ് നിർമ്മിക്കാനായിരുന്നു ആദ്യ തീരുമാനം.
എന്നാൽ അടി ഉറപ്പില്ലാത്തതിനാൽ റോഡ് താഴ്ന്ന് പോകുമെന്ന നിഗമനത്തിൽ പ്രവേശന പാതയുടെ ഇരുവശവും 36 മീറ്റർ നീളം കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചതോടെ കൂടുതൽ ഫണ്ട് അനിവാര്യമായി വന്നു . ഇതിൻ്റെ അംഗീകാരം ലഭിക്കാൻ വൈകിയതാണ് നിർമണത്തെ ബാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group