കുമരകം കോണത്താറ്റു പാലം ഇന്നു വൈകുന്നേരം താൽക്കാലികമായി തുറക്കും: വൺവേ സംവിധാനത്തിലാണ് വാഹനങ്ങൾ കടത്തിവിടുക

Spread the love

കുമരകം: വർഷങ്ങളായി കുമരകം നിവാസികൾ അനുഭവിച്ച യാത്രാ ക്ലേശത്തിന് താല്ക്കാലികമായി പരിഹാരമാകുന്നു.

കോണത്താറ്റ് പാലം ഇന്നു താൽക്കാലികമായി തുറക്കും. ഇന്നു വൈകുന്നേരം മുതൽ ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടും. വൺ വേ ആയിട്ടാണ് ഗതാഗതം. കുമരകം ഭാഗത്തു നിന്നുള്ള വാഹനങ്ങളാണ് പാലത്തിലൂടെ കടത്തിവിടുക.

കോട്ടയത്തുനിന്നുള്ള വാഹനങ്ങൾ താല്ക്കാലിക ബണ്ട്റോഡിലൂടെ ഗുരുമന്ദിരം റോഡു വഴി സഞ്ചരിക്കണം. ഹോസ്പിറ്റൽ റോഡിലൂടെ കറങ്ങി പോകേണ്ടതില്ല. കോട്ടയം – വൈക്കം, കോട്ടയം ചേർത്തല തുടങ്ങിയ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ ഇനി മുതൽ കുമരകത്ത് യാത്ര അവസാനിപ്പിക്കേണ്ടതില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലത്തിന്റെ പ്രവേശന പാതയുടെ പകുതി ഭാഗത്തുകൂടി മാത്രമെ ഗതാഗതം ഇപ്പോൾ അനുവദിക്കു. കോട്ടയം ഭാഗത്തെ പ്രവേശന പാതയുടെ ഒരുവശത്തെ സംരക്ഷണ കൽഭിത്തിയുടെ ഒമ്പതു മീറ്റർ നീളം ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്.

ഇത് നിർമ്മിച്ച ശേഷം വീണ്ടും പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് പ്രവേശന പാത ടാർ ചെയ്യും. തുടർന്നാണ് പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. മഴ തുടരുന്നതാണ് നിർമ്മാണത്തിന് തടസം സൃഷ്ടിക്കുന്നത്.