
കുമരകം: ഒടുവിൽ അധികൃതർ കണ്ണു തുറന്നു. കുമരകത്ത് വാഹനങ്ങൾക്ക് കാഴ്ച മറയ്ക്കുന്ന മരങ്ങൾ മുറിയുനീക്കി. കോണത്താറ്റ് പാലത്തിലൂടെ കടന്നുവരുന്ന ഡ്രൈവർമാരുടെ കാഴ്ച മറച്ച് നിൽക്കുന്ന തണൽ മരങ്ങൾ ഇന്നു രാവിലെ മുറിച്ചു മാറ്റി.
കുമരകം ഭാഗത്തു നിന്ന് വന്ന് കോണത്താറ്റ് പാലത്തിൽ എത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കോട്ടയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്തതിന് കാരണം റോഡിന്റെ ഇരുവശങ്ങളിലും വളർന്നു നില്ക്കുന്ന തണൽ മരങ്ങളായിരുന്നു.
അതിൽ ഒരു മരത്തിന്റെ ശിഖരങ്ങൾക്കിടയിലൂടെയാണ് വൈദ്യുതിലൈനുകൾ കടന്നുപോകുന്നത്. ഇത് അപകടങ്ങൾക്കും വൈദ്യുതി മുടങ്ങുന്നതിനും കാരണമാകുമെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ്റാമംഗലം പള്ളി വശത്ത് ഒരു മരവും മറുവശത്ത് രണ്ട് മരങ്ങളുമായിരുന്നു കാഴ്ച മറച്ച് റോഡിലേക്ക് വളർന്ന് പന്തലിച്ചു നിന്നിരുന്നത്. ഇതിൽ പള്ളിയുടെ എതിർവശത്തു നിന്ന രണ്ട് മരങ്ങളാണ് ഇന്ന് മുറിച്ചു മാറ്റിയത്.വൈദ്യുതി തകരാറുകൾക്ക് കാരണമായ ശിഖരങ്ങൾക്കിടയിലൂടെ ലൈനുകൾ കടന്നുപോകുന്ന മരം മുറിച്ചു മാറ്റിയിട്ടില്ല.




