കുമരകം കോണത്താറ്റ് പാലത്തിൽ ഗതാഗത നിയന്ത്രണം: പകരം സംവിധാനമായ ബൈപ്പാസ് പാത കുത്തിപ്പൊളിച്ച് യാത്രാ യോഗ്യമല്ലാതാക്കി: ഇത് യാത്രക്കാരോട് ചെയ്യുന്ന വലിയ ക്രൂരത .

Spread the love

കുമരകം: കോണത്താറ്റ് പാലത്തിന്റെ ടാറിംഗ് ജോലികൾ കാരണം ഗതാഗത നിയന്ത്രണം നിലനിൽക്കുന്നതിനിടെ പ്രധാന ബൈപ്പാസ് പാതയിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡ് കുത്തിപ്പൊളിച്ചു.

video
play-sharp-fill

ഇന്നലെ രാവിലെയാണ് ജെ.സി.ബി. ഉപയോഗിച്ച് കോൺക്രീറ്റ് റോഡ് പൊളിച്ചു തുടങ്ങിയത്. വലിയ കോൺക്രീറ്റ് പാളികളാക്കി കുണ്ടും കുഴിയുമായി റോഡ് മാറിയതോടെ മണിക്കൂറുകളോളം നിരവധി വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്.

കോണത്താറ്റ് പാലത്തിലൂടെയുള്ള യാത്ര തടസ്സപ്പെട്ടതിനാൽ വാഹനങ്ങൾ പ്രധാനമായും ആശ്രയിക്കേണ്ടിവരുന്നത് ഈ ബൈപ്പാസ് പാതയെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈപ്പാസിലെ തിരക്ക് കണക്കിലെടുക്കാതെയും, യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കാതെയുമുള്ള റോഡ് പണി കാരണം, കുമരകത്തേക്കും…