
കുമരകം കോണത്താറ്റ് പാലം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഐഎൻ ടി യു സി സംഘടിപ്പിച്ച ലോങ് മാർച്ചിൽ രണ്ടാം ദിവസവും പ്രതിഷേധമിരമ്പി: മഴയെ അവഗണിച്ച് സമരത്തിന് വൻ ജനപങ്കാളിത്തം: കെ സി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കുമരകം: കോണത്താറ്റു പാലത്തിന്റെ നിർമ്മാണത്തിലെ മെല്ലേ പോക്ക് കേരളത്തിലെ വികസന മുരടിപ്പിന്റെ നേർകാഴ്ചയാണെന്ന് മുൻ മന്ത്രി കെ.സി ജോസഫ് പറഞ്ഞു. കോണത്താറ്റു പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട്
ഐ.എൻ.റ്റി.യു.സി കോട്ടയം ജില്ലാ കമ്മറ്റിയുടെ ലോങ്ങ് മാർച്ചിന്റെ രണ്ടാം ദിനത്തെ സമാപന സമ്മേളനം കുമരകം ചന്ത കവലയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു മുൻ മന്ത്രി കെ.സി ജോസഫ്. ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തിൽ
കവണാറ്റിൻകരയിൽ നിന്നും ആരംഭിച്ച ലോങ്ങ് മാർച്ചിന്റെ രണ്ടാം ദിനത്തിൽ ജാഥാ ക്യാപ്റ്റന് പതാക കൈമാറിക്കൊണ്ട് ടോമി കല്ലാനി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ഡിസിസി ഭാരവാഹികളായ
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ. ജി ഗോപകുമാർ, പി.വി പ്രസാദ് എം.എൻ ദിവാകരൻ നായർ, സണ്ണി കാഞ്ഞിരം, വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ പ്രീത രാജേഷ്, ഐ.എൻ.റ്റി.യു.സി സംസ്ഥാന ഭാരവാഹികളായ അനിയൻ മാത്യു, എം.വി മനോജ്, സോബിൻ തെക്കേടം, റ്റി.സി റോയി, അച്ചൻ കുഞ്ഞ്
ചേക്കോന്തയിൽ, എ.വി തോമസ് ജില്ലാ ഭാരവാഹികളായ റൂബി ചാക്കോ, സക്കീർ ചങ്ങമ്പള്ളി, ബിജു കൂമ്പിക്കൽ, സുരേഷ് കുമാർ, ജോർജ് വൈക്കം, വിജയമ്മ ബാബു, ആർപ്പുക്കര തങ്കച്ചൻ, സി.ജെ സാബു, ചാണ്ടി മണലേൽ, യു ബേബി, ബിനു വരകപ്പള്ളി, ഒളശ്ശ ആന്റണി, സോണി വൈക്കം, വി.എസ് പ്രദിപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.