
കുമരകം കോണത്താറ്റ് പാലം: ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമുണ്ടാക്കണം: വമ്പൻ സമരവുമായി ഐ.എൻ.ടി.യു.സി: ഏപ്രിൽ 2 നും 3 നും ലോങ് മാർച്ച്: നാളെ മാർച്ച് ഇല്ലിക്കൽ നിന്നാരംഭിക്കും: ഉദ്ഘാടനം ചാണ്ടി ഉമ്മൻ .
കോട്ടയം : കുമരകം കോണത്താറ്റ് പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും പണി പാതിവഴിയിൽ മുടങ്ങി. ജനങ്ങൾ വളരെ യാത്രാ ദുരിതം നേരിടുന്നതിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ കമ്മറ്റിയുടെ
നേതൃത്വത്തിൽ ആരംഭിക്കുന്ന അനിശ്ചിത കാല സമരത്തിൻ്റെ ഒന്നാം ഘട്ടമായി ഏപ്രിൽ 2 നും 3നും ലോങ് മാർച്ചും ധർണ്ണയും നടത്തും .’
‘ടൂറിസം രംഗത്തും തൊഴിൽ രംഗത്തും ലോകത്തിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നായ കുമരകത്തെ ഈ പാലം പണി ആരംഭിച്ച ശേഷം മൂന്ന് വർഷമായി ബസ്സ് ഉൾപ്പെടെ വലിയ വാഹനങ്ങൾ ഒന്നും കടന്നുപോകാതായി. മന്ത്രി മണ്ഡലമായിട്ടു പോലും അധികൃതർ കാണിക്കുന്ന ഈ അനാസ്ഥക്കെതിരെയാണ് സമരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ. എൻ. ടി.യു.സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫിൻ്റെ നേതൃത്വത്തിൽ നാളെ (ബുധൻ)ഉച്ചക്ക് 3 ന് ഇല്ലിക്കൽ നിന്നും ആരംഭിക്കുന്ന മാർച്ച് ചാണ്ടി ഉമ്മൻ എം.എൽ. ഏ. ഉദ്ഘാടനം ചെയ്യും
കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ കോണത്താറ്റു പാലത്തിനു സമീപം ധർണ്ണ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ മുഖ്യ പ്രസംഗം നടത്തും. ഏറ്റുമാനൂർ ,കോട്ടയം, ചങ്ങനാശ്ശേരി ,പുതുപ്പള്ളി , കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെടുക്കും.
ഏപ്രിൽ മൂന്നിന് ഉച്ചക്ക് 3.30 ന് കവണാറ്റിൻകര നിന്നും ആരംഭിക്കുന്ന ലോങ് മാർച്ച് ഐ.എൻ ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും കുമരകം ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധ കൂട്ടധർണ്ണ മുൻ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് മുഖ്യ പ്രസംഗം നടത്തും. വൈക്കം ,കടുത്തുരുത്തി. പാല, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെടുക്കും. ‘