
കുമരകം : തിരക്കേറിയ കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പാലത്തിൻ്റെ പ്രവേശന പാതയുടെ നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് കരാറുകാരൻ’
പൈലുകൾ നിർമ്മിക്കുന്ന ജോലികളാണ് പുനരാരംഭിക്കുന്നത്.
ഒമ്പത് മാസം മുതൽ 12 മാസം വരെയുള്ള കാലയളവിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ പാലം നിർമ്മാണം പൂർത്തിയായിരുന്നെങ്കിലും പ്രവേശന പാതയുടെ നിർമ്മാണം കഴിഞ്ഞ മാർച്ചിന് ശേഷം അനശ്ചിതത്വത്തിലായിരുന്നു.
കോണത്താറ്റ് പഴയ പാലം പൊളിച്ചപ്പോൾ പകരം നിർമ്മിച്ച താല്ക്ക്ലിക റോഡിൻ്റെ അടക്കം ബിൽ കുടിശ്ശികയായതാേടെയാണ് നിർമ്മാണo പ്രതിസന്ധിയിലായത്.
ഇതിന് പരിഹാരമായതോടെയാണ് നിർമ്മാണം പുനരാരംഭിക്കുന്നതെന്ന് ടെൻണ്ടർ ഏറ്റെടുത്ത പെരുമാലിൽ കൺസ്ട്രക്ഷൻ അധികൃർ പറഞ്ഞു.
2022 നവംബറിലാണ് കോണത്താറ്റ് പാലം പൊളിച്ചത്.
കഴിഞ്ഞ വർഷം പാലം നിർമ്മാണം പൂർത്തിയായിരുന്നു.
തുടർന്ന് മണ്ണിട്ട് ഉയർത്തി സംരക്ഷണഭിത്തി ഒരുക്കി അപ്രോച്ച് റോഡ് നിർമിക്കാനായിരുന്നു ആദ്യ തീരുമാനം.
എന്നാൽ പ്രദേശത്തെ ഉറപ്പില്ലാത്ത മണ്ണിലുള്ള ഇത്തരം റോഡിന്റെ നിർമ്മാണം സംബന്ധിച്ചുള്ള സംശയങ്ങൾ ഉയർന്നതോടെ പൈലുകൾക്ക് മുകളിൽ അപ്രോച്ച് സ്പാനിൽ പാത
ഒരുക്കുന്ന വിധമുള്ള നിലവിലുള്ള രൂപരേഖയാണ് അഗീകരിക്കപ്പെട്ടത്.
നിലവിൽ 10 പൈലുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
ബാക്കിയുള്ള 16 പൈലുകൾ നിർമ്മിക്കുന്ന ജോലികളാണ് ഇന്നു മുതൽ ആരംഭിക്കുക