അധികൃതരുടെ ശ്രദ്ധയ്ക്ക്: കുമരകത്ത് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന തണൽ മരങ്ങൾ മുറിച്ചു മാറ്റണം: രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുൻപേ ഗതാഗതം സുഗമമാക്കണം.

Spread the love

കുമരകം: വാഹന ഗതാഗതം പുനരാരംഭിച്ച കോണത്താറ്റു പാലത്തിലൂടെ കടന്നുവരുന്ന വാഹന ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുന്ന തണല്‍ മരങ്ങള്‍ വാഹനക്കുരുക്കിനു കാരണമാകുന്നതായി പരാതി.

video
play-sharp-fill

കുമരകം ഭാഗത്തുനിന്ന് കോണത്താറ്റു പാലത്തിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്തതിനു കാരണം റോഡിന്‍റെ ഇരുവശങ്ങളിലായി വളർന്നുനില്ക്കുന്ന രണ്ടു തണല്‍മരങ്ങളാണ്.

ഒരു മരത്തിന്‍റെ ശിഖരങ്ങള്‍ക്കിടയിലൂടെ വൈദ്യുതിലൈനുകളും കടന്നുപോകുന്നു. ഇത് അപകടങ്ങള്‍ക്കും വൈദ്യുതിമുടങ്ങുന്നതിനും കാരണമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മരത്തിന്‍റെ ശിഖരങ്ങള്‍ രാഷ്‌ട്രപതി എത്തുന്നതിനു മുമ്പുതന്നെ മുറിച്ചു മാറ്റി ഗതാഗതം സുഗമമാക്കണമെന്നാണ് ഡ്രൈവർമാരുടെയും നാട്ടുകാരുടെയും ആവശ്യം.