video
play-sharp-fill

റോഡിന് ഇരുവശവും കയർ ഭൂവസ്ത്രം വിരിച്ചു: കുമരകം വീണ്ടും സുന്ദരിയാകുന്നു: പരീക്ഷണം വിജയിച്ചാൽ പഞ്ചായത്താകെ വ്യാപിപ്പിക്കും.

റോഡിന് ഇരുവശവും കയർ ഭൂവസ്ത്രം വിരിച്ചു: കുമരകം വീണ്ടും സുന്ദരിയാകുന്നു: പരീക്ഷണം വിജയിച്ചാൽ പഞ്ചായത്താകെ വ്യാപിപ്പിക്കും.

Spread the love

കുമരകം: ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കുമരകം വീണ്ടും സുന്ദരിയാവുകയാണ്. ഇക്കുറി റോഡിന് ഇരുവശവും കോൺ ക്രീറ്റ് ഒഴിവാക്കി കയർ ഭൂവസ്ത്രം

വിരിക്കാനാണ് കുമരകം ഗ്രാമ പഞ്ചായത്ത് തീരുമാനം. കുമരകത്തെ മണ്ണിന് യോജ്യമെന്ന് കണ്ടതോടെയാണ് കയർ ഭൂവസ്ത്രം എന്ന ആശയത്തിലേക്ക് എത്തിയത്.
റോഡ്

സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കുമരകം രണ്ടാം കലുങ്കിലും ഒന്നാം കലുങ്കിനുമിടയിൽ റോഡിന് ഇരുവശവും കയർ ഭൂവസ്ത്രം വിരിച്ചു. പരീക്ഷണ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു വിജയിച്ചാൽ കുമരകത്തെ എല്ലാ റോഡിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇപ്പോൾ കോട്ടയം – കുമരകം റോഡിന്റെ ഇരുവശവും കയർ ഭൂവസ്ത്രം വിരിച്ചത് കാണാൻ നല്ല ഭംഗിയാണ്.

ഒപ്പം മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിഞ്ഞാൽ 5000 രൂപയാണ് പിഴ.ഇക്കാര്യം സൂചിപ്പിക്കുന്ന ബോർഡുകൾ വഴിയരികിൽ സ്ഥാപിച്ചു.