കുമരകം ചന്തക്കവലയിൽ റോഡിൽ രൂപപ്പെട്ട കുഴി അപകടക്കെണിയാകുന്നു: വാഹനങ്ങൾ കുഴിയിൽ വീഴുന്നത് സ്ഥിരം സംഭവം

Spread the love

കുമരകം: കുമരകം ചന്തക്കവലയിൽ രൂപപ്പെട്ട ചെറിയ കുഴി അനുദിനം വലുതായി അപകടക്കെണിയായി മാറി. അട്ടിപ്പീടിക റോഡിൽ നിന്നും ടുവീലറിലും കാറിലും എത്തി ജെട്ടിഭാഗത്തേക്ക് തിരിയുന്നവരണ് ഏറെ സൂക്ഷിക്കേണ്ടത്.

കുഴിയിൽ അകപ്പെടാതിരിക്കാൻ അരികുചേർന്ന് പോകാൻ ശ്രമിച്ചാൽ റോഡിൽ ചെരിഞ്ഞു നില്ക്കുന്ന വലിയ മെെൽക്കുറ്റി വിനയാകും. മെെൽക്കുറ്റി ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാൻ കവചം ഒരുക്കിയിട്ടുണ്ടെങ്കിലും കുഴി

ഒഴിവാക്കുമ്പോൾ അപകടമുണ്ടാകാൻ സാധ്യതയേറയാണ്. കുഴി ഉണ്ടാകുന്നതിനുമുമ്പു തന്നെ നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടതിനെതുടർന്നാണ് മൈൽകുറ്റിക്ക് കവചം വെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴി ഒത്ത നടുക്കായതിനാൽ അട്ടിപ്പീടിക റോഡിൽ നിന്ന് കോട്ടയം ഭാഗത്തേക്കു പോകുന്നവർക്കും ഈ കുഴിയിൽ ചാടി വേണം പോകാൻ . പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ കുഴി അടച്ചാൽ വകുപ്പിന് വലിയ സാമ്പത്തിക ലാഭവും യാത്രക്കാർക്ക് ആശ്വാസവും ലഭിക്കും.