കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ‘വയൽക്കാറ്റ് 2025’ ഫാം ഡേ സംഘടിപ്പിച്ചു: ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു നിർവ്വഹിച്ചു.

Spread the love

കോട്ടയം: കേരള കാർഷിക സർവ്വകലാശാല കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ (ആർഎആർഎസ്) സംഘടിപ്പിച്ച ദ്വിദിന ഫാം ഡേ ‘വയൽക്കാറ്റ് 2025’ ൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു നിർവ്വഹിച്ചു.

ആർഎആർഎസ് അസോസിയേറ്റ് ഡയറക്ടർ ഡോ.ഷീബ റബേക്ക ഐസക്കിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗ ത്തോടനുബന്ധിച്ച് നടത്തിയ കർഷക സെമിനാർ കുമരകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യ സാബു ഉദ്ഘാടനം ചെയ്തു.

പരിപാടിയോടനുബന്ധിച്ച് നടത്തിയ എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത ലാലു നിർവഹിച്ചു. കുമരകം പഞ്ചായത്ത് വികസന കമ്മിറ്റി ചെയർപേഴ്സൺ സ്മിത സുനിൽ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗം വി.ടി.സതീഷ്കുമാർ, സംഘാടക സമിതി കൺവീനർ ഡോ.അജിത്ത് കെ, ഫാം സൂപ്പർവൈസർ ലാലു മോൻ ജി.പി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഫാംഡേയുടെ ഭാഗമായി സംഘടിപ്പിച്ച വള്ളംകളി മത്സരം കാർഷിക സർവ്വകലാശാല എഡിആർ ഫാംസ് ഡോ.ലത.എ ഫ്ളാഗ് ഓഫ് ചെയ്തു. പരിപാടിയുടെ രണ്ടാംദിനമായ ഇന്ന്

ഉച്ചകഴിഞ്ഞ് സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമ സാഹിത്യ പ്രവർത്തക ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്കുള്ള സമ്മാനദാനം സർവ്വകലാശാല എക്സിക്യൂട്ടീവ് അംഗം ഷിബു എസ്.എൽ
നിർവഹിക്കും.