
കുമരകം: ഇടവട്ടം – കുമ്പളന്ത്ര – പരുവത്ര പാടശേഖരത്തിന്റെ പുതിയ ഭാരവാഹികളെ അംഗികരിക്കില്ലന്ന് ഇന്നലെ ചേർന്ന പൊതുയോഗത്തിൽ ഭൂരിപക്ഷം കർഷകരും അഭിപ്രായപ്പെട്ടു.
144 കർഷകരുള്ള പാടത്തെ 11 – കർഷകർ മാത്രംചേർന്നാണ് കഴിഞ്ഞ ദിവസം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇത് റദ്ദാക്കി
പുതിയ ഭരണ സമതിയെ തെരഞ്ഞെടുക്കണമെന്നും ബഹഭൂരിപക്ഷം കർഷകരും ആവശ്യപ്പെട്ടതോടെ 18 – ന് കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയതിനു ശേഷം 19 – ന് (വ്യാഴാഴ്ച )വീണ്ടും പൊതുയോഗം വിളിക്കാമെന്ന് അധ്യക്ഷ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലത്തെ പൊതുയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ പുഞ്ച സ്പെഷ്യൽ ഓഫീസർക്ക് റിപ്പോർട്ടു ചെയ്യുമെന്നും അവർ അറിയിച്ചു.
ഇന്നലെ ചേർന്ന പൊതുയോഗം തീരുമാനങ്ങളൊന്നുംഎടുക്കാതെ മാറ്റി വെച്ചു. യോഗത്തിൽ 72 കർഷകർ പങ്കെടുത്തു .കുമരകം കൃഷി ഓഫീസർ ആൻ സ്നേഹ ബേബി അദ്ധ്യക്ഷത വഹിച്ചു.