
കുമരകം: കുമരകത്തെ തെക്കൻ മേഖലയായ കരിയിൽ 150 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തുന്നില്ല. കഴിഞ്ഞ 10 ദിവസമായി തുള്ളി വെള്ളം കിട്ടുന്നില്ല.
ഇവിടുത്തെ വഴികളുടെ അവസ്ഥ വളരെ ശോചനീയവും വഴികളെല്ലാം വെള്ളം കയറി കാടുപിടിച്ച് കിടക്കുകയുമാണ്.
മീൻ കൃഷി ചെയ്യുന്ന പാടശേഖരത്തിൽ നിന്നും പുറന്തള്ളുന്ന മാലിന്യത്തിൽ കൂടി വഴിനടക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
വാർഡ് മെമ്പർ തിരിഞ്ഞു നോക്കുന്നില്ല എന്നും എംഎൽഎ കൊട്ടിഘോഷിച്ചു
കൊണ്ടുവന്ന പൊങ്ങലക്കരി പാലം നോക്കുകുത്തിയാകുന്നുവെന്നും ചരാതിയുണ്ട്.
പ്രദേശത്ത് എത്രയും വേഗം കുടിവെള്ളം എത്തിക്കണമെന്നും റോഡിൻ്റെയും പാലത്തിന്റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കോൺഗ്രസ് വാർഡ് തലയോഗത്തിൽ ആവശ്യമുയർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർഡ് പ്രസിഡണ്ട് കൊച്ചുമോൻ പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, മണ്ഡലം പ്രസിഡണ്ട് സി ജെ സാബു, എ വി തോമസ് ആര്യ പള്ളി . രഘു അകവൂർ, വിഎസ് പ്രദീപ് കുമാർ, കുഞ്ഞച്ചൻ വേലിത്തറ, അലൻ കുരിയകോസ് മാത്യു,
സഞ്ജയ് മോൻ ആഞ്ഞിലിപ്പറമ്പിൽ., ബിജു ടി ചാക്കോ, കെ കെ സലി, റോയി കെ ബേബി, ബിനു മാത്യു തൈത്തറ, ഗോപകുമാർ എമ്പാക്കൽ എന്നിവർ സംസാരിച്ചു.