video
play-sharp-fill

കുമരകം കലാഭവനിൽ പാട്ടോണം പാട്ടുകൂട്ടം 29ന്: കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ;നാടൻപാട്ട് ഗായിക പി. ബ്രിജീന ഉദ്ഘാടനം ചെയ്യും.

കുമരകം കലാഭവനിൽ പാട്ടോണം പാട്ടുകൂട്ടം 29ന്: കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ;നാടൻപാട്ട് ഗായിക പി. ബ്രിജീന ഉദ്ഘാടനം ചെയ്യും.

Spread the love

കുമരകം: കുമരകം കലാഭവൻ
ഒരുക്കുന്നു പാട്ടോണം. ഏതു ഗാനവും പാടാനുള്ള അവസരമാണ് പാട്ടോണം പരിപാടിയിലുള്ളത്.
കലാഭവന്റെ
സാംസ്കാരിക കൂട്ടായ്മയുടെ
ഭാഗമായി 29ന് ഞായറാഴ്ച 3:00 മണിക്ക് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാട്ടോണം എന്ന പേരിൽ പാട്ട്കൂട്ടം സംഘടിപ്പിക്കും.
പാട്ട്കുട്ടം പ്രശസ്ത
നാടൻപാട്ട് ഗായിക പി.
ബ്രിജീന ഉദ്ഘാടനം ചെയ്യും. സഹോദര്യത്വം,
മാനവികത, കാർഷിക സമൃദ്ധി അടക്കമുള്ള കാലത്തിൻ്റെ ഓണസ്മൃതികൾക്കായി പാട്ട്കുട്ടം
പൊന്നോണം ഗാനാമൃതത്തിൽ
എത് ഗാനവും
കലാഭവൻ സംഗീത കൂട്ടായ്മയിൽ ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയിരിക്കുകയാണ് കലാഭവൻ എന്ന്
പ്രസിഡൻ്റ്എം.എൻഗോപാലൻശാന്തിയും സെക്രട്ടറി എസ് ഡി പ്രേംജിയുംപറഞ്ഞു