കുമരകം കലാഭവൻ റിപ്പബ്ലിക് ദിനാഘോഷവും സീതായനം പുസ്തക ചർച്ചയും സംഘടിപ്പിച്ചു

Spread the love

കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ 77 -ാമത് റിപ്പബ്ലിക് ദിനാഘോഷവും സന്തോഷ്കുമാർ എൻ.വി രചിച്ച സീതായനം പുസ്തക ചർച്ചയും കലാഭവൻ ഹാളിൽ സംഘടിപ്പിച്ചു.

video
play-sharp-fill

കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് റ്റി.കെ ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സന്തോഷ്കുമാർ എൻ വി റിപ്പബ്ലിക് ദിന സന്ദേശം നൽകി.

യോഗത്തിൽ കലാഭവൻ വൈസ് പ്രസിഡൻ്റ് പി.എസ് സദാശിവൻ സീതായനം പുസ്തക വിവരണം നടത്തി. ചടങ്ങിൽ കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജി അഡ്വ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.കെ മനോഹരൻ പി.കെ ശാന്തകുമാർ ജഗദമ്മ മോഹനർ . രാജി സാജൻ സാൽവിൻ കൊടിയന്ത്ര, കെ.എൻ ബാലചന്ദ്രൻ എ.പി സലിമോൻ എന്നിവർ സംസാരിച്ചു. കലാഭവൻ അങ്കണത്തിൽ വർക്കിംഗ് പ്രസിഡൻ്റ് റ്റി.കെ ലാൽ ജ്യോത്സ്യർ ദേശീയ പതാക ഉയർത്തി.