കുമരകം കലാഭവൻ 79-ാം സ്വാതന്ത്ര്യ ദിന ആഘോഷം സംഘടിപ്പിച്ചു:സാമൂഹ്യ പ്രവർത്തകൻ റ്റി യു സുരേന്ദ്രൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി:പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി ദേശീയ പതാക ഉയർത്തി.

Spread the love

കുമരകം : കുമരകം കലാഭവനിൽ 79-ാം സ്വാതന്ത്ര്യ ദിന ആഘോഷം കലാഭവൻ അങ്കണത്തിൽ സംഘടിപ്പിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ റ്റി യു സുരേന്ദ്രൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.പി കെ മനോഹരൻ, കലാഭവൻ

ഭാരവാഹികളായ എസ് ഡി പ്രേംജി, സാൽവിൻ കൊടിയന്ത്ര, പി.വി പ്രസേനൻ, അമ്മാൾ സാജുലാൽ , ജഗദമ്മ മോഹനൻ, രാജി സാജൻ, എ.പി സലിമോൻ, എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി ദേശീയ പതാക ഉയർത്തി. അമ്മാൾ സാജുലാൽ, രാജി സാജൻ, പി.ബി ചെല്ലപ്പൻ, അനിത ശ്രീനിവാസൻ തുടങ്ങിയ ഗായകർ ദേശഭക്തിഗാനങ്ങൾ ആലപ്പിച്ചു.