കുമരകം കലാഭവൻ നവരാത്രി മഹോത്സവം സംഘടിപ്പിക്കും: പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 18 ന് കലാഭവൻ ഹാളിൽ കുമരകം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് വി.കെ ജോഷി നിർവ്വഹിക്കും.

Spread the love

കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 30 ഒക്ടോബർ 1,2 തീയതികളിൽ കുമരകം ഗവൺമെൻറ് എച്ച് എസ് എസ് യു പി സ്കൂൾ ഹാളിൽ നവരാത്രി മഹോത്സവം സംഘടിപ്പിക്കും.

ഇതിന്റെ പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 18 വ്യാഴാഴ്ച വൈകുന്നേരം 5 – ന് കലാഭവൻ ഹാളിൽ വച്ച് കുമരകം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് വി.കെ ജോഷി നിർവ്വഹിക്കും.

കലാഭവൻ പ്രസിഡണ്ട് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എസ് രാജേഷ് കദളിക്കാട്ടുമാലി ആദ്യസംഭാവന നൽകും. യോഗത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാഭവൻ സെക്രട്ടറി എസ് ഡി പ്രേംജി, വർക്കിംഗ് പ്രസിഡൻ്റ് റ്റി.കെ. ലാൽ ജ്യോത്സ്യർ, ജോ. സെക്രട്ടറി, പി.കെ അനിൽകുമാർ എന്നിവർ സംസാരിക്കും.