കുമരകം കലാഭവൻ പാട്ട് കൂട്ടം ജോൺസൺ മാസ്റ്റർക്കായ് ഹൃദയാഞ്ജലി ആഗസ്റ്റ് 24 ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ: പാട്ട് പാടുന്നവർക്ക് അവസരം

Spread the love

കുമരകം :കലാഭവൻ ആഭിമുഖ്യത്തിൽ കലാ സംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ ഓർമ്മക്കായ് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ

ആഗസ്റ്റ് 24 ഞായർ 3.00ന് ജോൺസൺ മാസ്റ്റർക്കായ് ഹൃദയാഞ്ജലി പാട്ട് കുട്ടം സംഘടിപ്പിക്കുന്നു. പാട്ട് കൂട്ടം ജിഷ വി ഭാസ്കരൻ (മ്യൂസിക് എം എ കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി) ഉദ്ഘാടനം ചെയ്യും.

കലയാകട്ടെ ലഹരി എന്ന സന്ദേശം ഉയർത്തി കലാഭവൻ സംഘടിപ്പിക്കുന്ന പാട്ട് കൂട്ടത്തിൽ ജോൺസൺ മാസ്റ്റർ സംഗീതം ചെയ്ത ഗാനങ്ങൾ കുമരകം കലാഭവൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഗീത കൂട്ടായ്മയിൽ ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയതായി കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി
എസ് ഡി പ്രേംജിയും അറിയിച്ചു.