
ഗായകൻ ജയചന്ദ്രന് ആദരവ്: കുമരകം കലാഭവൻ ഭാവഗീതിക @80 സംഘടിപ്പിച്ചു
കുമരകം : കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ കലാ-സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി സിനിമ പിന്നണി ഗായകൻ പി ജയചന്ദ്രന്റെ എൻപതാം ജന്മദിനത്തോട് അനുബന്ധിച്ചു അദ്ദേഹത്തിനോടുള്ള ആദരവ് അർപ്പിച്ചുകൊണ്ട് ഭാവഗീതിക @80″ എന്ന പേരിൽ പാട്ടുകൂട്ടം സംഘടിപ്പിച്ചു.
കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ഭാവഗീതിക പാട്ടുകൂട്ടം സംഗീത സംവിധായകൻ വി.കെ വിജയൻ മുക്കട ഉദ്ഘാടനം ചെയ്തു.
കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിച്ച പാട്ടുകൂട്ടത്തിൽ കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു വിശിഷ്ടാതിഥിയായി പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഷ്യാനെറ്റ് സംഘടിപ്പിച്ച ഭിന്നശേഷി വിഭാഗം സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനീഷ് കുമരകത്തിനെ ചടങ്ങിൽ അനുമോദിച്ചു. യോഗത്തിൽ കലാഭവൻ ഭാരവാഹികളായ എസ്.ഡി പ്രേംജി, ടി.കെ ലാൽ ജ്യോത്സ്യർ, ജയരാജ് എസ് എന്നിവർ സംസാരിച്ചു.
ഭാവഗായകൻ പി ജയചന്ദ്രൻ പാടിയ പാട്ടുകൾ ഗായകരായ പി.ഐ ഏബ്രാഹം, മേഖല ജോസഫ്, ബാബു വി.എസ്, അജിമോൻ വി.റ്റി, രതീഷ് റ്റി.എം, സുശീലൻ ഇ.കെ,പ്രസാദ്, സജീവ് പി.കെ, ബൈജു കെ.എസ്, ടി.കെ സുരേഷ്, ആൽബിൻ ജോഷി, ബിന്ദു സുനിൽ, ജെനി മോൾ, പി.കെ ശാന്തകുമാർ, അമ്മാൾ സാജുലാൽ, ജയമോൻ മേലേക്കര, ബാബു എൻ.ഐ, രാജേഷ് വി.ആർ, ടി.സി തങ്കപ്പൻ, സംഗീത് വിജയൻ, അരുൺ കെ ശശീന്ദ്രൻ, സാൽവിൻ കൊടിയന്ത്ര, ജയലാൽ എസ്, ജയരാജ് എസ്, ഗണേഷ് ഗോപാൽ, പി.കെ വിജയകുമാർ, സോഷ്യൽ എന്നിവർ പാട്ട്കൂട്ടത്തിൽ ആലപിച്ചു.