പാട്ടുകാർക്കും ആസ്വാദകർക്കും കുമരകം കലാഭവനിലേക്ക് സ്വാഗതം: പാട്ട് കൂട്ടം ഗന്ധർവ്വ പൂർണിമ (ദാസേട്ടൻ@84) ഞായറാഴ്ച:

Spread the love

 

സ്വന്തം ലേഖകൻ
കുമരകം: യേശുദാസിന്റെ പാട്ടുകൾ പാടാൻ കഴിയുന്ന പാട്ടുകാർക്കും ആസ്വാദകർക്കും കുമരകം കലാഭവനിലേക്ക് സ്വാഗതം. കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി കുമരകം കലാഭവനിൽ പാട്ട്ക്കൂട്ടം ഗന്ധർവ്വ പൂർണിമ (ദാസേട്ടൻ @ 84) എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നു.

നാളെ (ഞായർ ) ഉച്ചക്ക് ശേഷം 3ന് കലാഭവൻ ഹാളിലാണ് പരിപാടി. യേശുദാസിന്റെ എൺപത്തിനാലാം പിറന്നാൾ ആഘോഷവേളയിൽ അദ്ദേഹം പാടിയ പാട്ടുകൾ പാട്ടുക്കൂട്ടത്തിൽ ആലപിക്കുന്നതിന്

ഏവരെയും കലാഭവൻ സംഗീത കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നതായി കലാഭവൻ ഭാരവാഹികൾ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group