കുമരകം ശ്രീനാരായണ ജയന്തി മത്സര വള്ളംകളിയ്ക്ക് 25 ലക്ഷത്തിൻ്റെ ബഡ്ജറ്റ്:  വള്ളം കളി ആഗസ്റ്റ് 20 ചൊവ്വാഴ്ച

കുമരകം ശ്രീനാരായണ ജയന്തി മത്സര വള്ളംകളിയ്ക്ക് 25 ലക്ഷത്തിൻ്റെ ബഡ്ജറ്റ്: വള്ളം കളി ആഗസ്റ്റ് 20 ചൊവ്വാഴ്ച

 

കുമരകം: കുമരകം ശ്രീനാരായണ ജയന്തി മത്സര വള്ളംകളിയ്ക്ക് 25 ലക്ഷത്തിൻ്റെ ബഡ്ജറ്റ്. ശ്രീനാരായണ ഗുരുദേവൻ 1903-ൽ കുമരകം ഗ്രാമം സന്ദർശിച്ചതിൻ്റെ ഓർമ്മ പുതുക്കുന്നതിനായി ഒരു നൂറ്റാണ്ടിലേറെയായി ശ്രീനാരായണ ജയന്തി പബ്ലിക്ക് ബോട്ട് റേസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചതയദിനത്തിൽ കോട്ടത്തോട്ടിൽ നടത്തിവരുന്ന വള്ളം കളിയാണിത്.

ആഗസ്റ്റ് 20 ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന 121-ാം കുമരകം മത്സരവള്ളംകളിയ്ക്ക് 25 ലക്ഷത്തിൻ്റെ ബഡ്‌ജറ്റ് വാർഷിക പൊതുയോഗം അംഗീകരിച്ചു. ക്ലബ്ബ് പ്രസിഡൻറ് വി.എസ് സുഗേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ
ജനറൽ സെക്രട്ടറി

പി. എസ് രഘു കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി
വി എസ് സുഗേഷ് (പ്രസിഡന്റ്‌ ), സാൽവിൻ കൊടിയന്തറ, പുഷ്കരൻ കുന്നത്തുചിറ,
പി കെ മനോഹരൻ
(വൈസ് പ്രസിഡന്റ്‌മാർ ),
എസ് ഡി പ്രേംജി
(ജനറൽ സെക്രട്ടറി),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി എൻ കലാധരൻ
(ഓഫീസ് സെക്രട്ടറി ),
എം കെ വാസവൻ (ട്രഷറർ )
പി. എ സുരേഷ്

കെ ജി ബിനു (ആഡിറ്റ് കമ്മറ്റി അംഗങ്ങൾ) ഉൾപ്പെടെ
51 അംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. യോഗത്തിന്
പി എസ് രഘു സ്വാഗതവും,
എസ് ഡി പ്രേംജി നന്ദിയും പറഞ്ഞു