
കുമരകത്ത് വിവിധ സ്ഥലങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി
കുമരകം: ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറിയിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി നടത്തി. സ്കൂൾ മാനേജർ എ.കെ .ജയപ്രകാശ് പതാക ഉയർത്തി. സെക്രട്ടറി എ.പി. ആനന്ദക്കുട്ടൻ, പ്രിൻസിപ്പൽ ഡോ. ജയന്തി എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കുട്ടികളും അധ്യാപകരും ദേശഭക്തിഗാനം ആലപിച്ചു. ഭാരതാംബയെ പ്രകീർത്തി ച്ചുകൊണ്ട് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
കുമരകം കുമ്മായ സഹകരണ സംഘത്തിൽ
കുമരകം :കുമ്മായ സഹകരണ സംഘത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ സംഘം പ്രസിഡന്റ് ജിജി പൂങ്കശ്ശേരി ദേശീയ പതാക ഉയർത്തി. ചടങ്ങിൽ മറ്റു സംഘം അംഗങ്ങളും പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0