
കുമരകം : കുമരകം ഇടവട്ടം തുരുത്ത് നിവാസികൾ വെള്ളത്തിൽ നിന്ന് കരകയറി. ഇടവട്ടം പാടശേഖരത്തിന്റെ പടിഞ്ഞാറേ ചിറയിലുള്ള പൊതു മടയുടെ മുകൾ ഭാഗം തുറന്നപ്പോൾ പാടത്തു കെട്ടിക്കിടന്നിരുന്ന വെള്ളം ഹോസ്പിറ്റൽ തോട്ടിലേക്ക്
ശക്തമായി ഒഴുകിത്തുടങ്ങി. ഇതിനോടൊപ്പം ഒരു മോട്ടോറും പ്രവർത്തിപ്പിക്കുന്നതിനാൽ തുരുത്ത് നിവാസികളുടെ പുരയിടങ്ങളിൽ നിന്നും
വെള്ളം പിൻവാങ്ങിത്തുടങ്ങിയിരിക്കുന്നു. പാടശേഖരത്തിനുള്ളിലെ ജലനിരപ്പ് പുറംതോട്ടിലെ ജലനിരപ്പിനോട് തുല്യമാകുമ്പോൾ മട വീണ്ടും ഇട്ട് മോട്ടോർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവർത്തിപ്പിച്ചു വെള്ളം വറ്റിച്ചു വിരിപ്പ് കൃഷി ഒരുക്കങ്ങൾ തുടങ്ങുവാനാണ് പാടശേഖര പൊതുയോഗ തീരുമാനപ്രകാരം ഭരണസമിതി ശ്രമിക്കുന്നത്.