രോഗികൾക്ക്ആശ്വാസം: കുമരകം ഗവ. ആശുപത്രിയിലെ ഇരുമ്പു ഗ്രിൽ ഇനി ശബ്ദിക്കില്ല

Spread the love

 

സ്വന്തം ലേഖകൻ
കുമരകം :ഗവൺമെന്റ് ആശുപത്രിയിലേക്കള്ള പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന ഇരുമ്പു ഗ്രിൽ ഇനി കൂടുതൽ ശബ്ദം ഉണ്ടാക്കില്ല.

കുമരകം പഞ്ചായത്ത് ഇടപെട്ട് ശബ്ദം ഇല്ലാതാക്കാൻ ഇരുമ്പു ബുഷ് സ്ഥാപിക്കുകയും വേഗത നിയന്ത്രണ സംവിധാനം ഒരുക്കുകയും ചെയ്തു. ആശുപത്രി കോമ്പൗണ്ടിലെ വെള്ളം തോട്ടിലേക്ക് ഒഴുക്കി കളയാൻ ആശുപത്രി റോഡിൽ നിർമ്മിച്ച ഓടയുടെ മുകളിൽ അശാസ്ത്രിയമായി

സ്ഥാപിച്ച ഇരുമ്പു ഗ്രില്ലായിരുന്നു ഗവ. ആശുപത്രിയിലെ രാേഗികൾക്കും ജീവനക്കാർക്കും ശല്യമായി മാറിയത്. മാസങ്ങൾക്ക് മുമ്പ് ശബ്ദ നിയന്ത്രണത്തിനായി ഗ്രിൽ വീണ്ടും വെൽഡ് ചെയ്യിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. ഓരോ വാഹനങ്ങൾ കടന്നുപോകുന്നതും ദൂ രെയുള്ളവർക്കു പാേലും അറിയാൻ തക്കവണ്ണം ശബ്ദം പുറപ്പെടുവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പരിഹാരമായി ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബുവിൻ്റെ മേൽനോട്ടത്തിൽ റബർബുഷും ഹമ്പും സ്ഥാപിക്കുകയായിരുന്നു