വോൾട്ടേജ് വ്യത്യാസം കുമരകം ചിറത്തറ ഭാഗത്ത് വൈദുതി ഉപകരണങ്ങൾ തകരാറിലായി :

Spread the love

 

സ്വന്തം ലേഖകൻ
കുമരകം : നാലാം വാർഡിലെ ചിറത്തറ ഭാഗത്ത്‌ കഴിഞ്ഞ 24 മണിക്കൂറിലേറെയായി വോൾട്ടേജിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റകുറച്ചിൽ മൂലം പ്രദേശവാസികൾ നേരിട്ടു കൊണ്ടിരിക്കുന്നത് വലിയ ബുദ്ധിമുട്ടുകൾ.

video
play-sharp-fill

ചില ഫെയ്സുകളിൽ 100 – ഉം 110 – ഉം റീഡിംഗ് കാണിക്കുമ്പോൾ മറ്റു ഫെയ്സുകളിൽ 330 ആണ് റീഡിംഗ്. പല ഉപകരണങ്ങളും പ്രവർത്തിക്കുന്നില്ല. ഓവർ ഓൾട്ടേജ് മൂലം ഒട്ടുമിക്ക ഉപകരണങ്ങളും തകരാറിലായതായി പ്രദേശവാസികൾ പറയുന്നു.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ പരുതിപ്പെട്ടിട്ടും ഇതുവരെ തകരാർ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ വൈദ്യുതി മുടക്കുന്നത് ഉപഭോക്താക്കളോട് കാട്ടുന്ന ക്രൂരതയാണെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group